സിഎസ്എസ്ആര്‍ മെഡിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം നാളെ (ജനുവരി 1)

സിഎസ്എസ്ആര്‍ മെഡിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം നാളെ (ജനുവരി 1)
Trivandrum / December 30, 2022

തിരുവനന്തപുരം: ശാസ്ത്രാധിഷ്ഠിത ആത്മീയ ക്ഷേത്രമായ വട്ടിയൂര്‍ക്കാവ് ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തിലെ മെഡിറ്റേഷന്‍ വിഭാഗമായ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക്ക് ആന്‍ഡ് സ്പിരിച്വല്‍ റേഡിയന്‍സി (സിഎസ്എസ്ആര്‍) ന്‍റെ സമര്‍പ്പണം നാളെ (ജനുവരി 1) നടക്കും. വട്ടിയൂര്‍ക്കാവ് മിത്രാനഗറിലെ ക്ഷേത്രാങ്കണത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങ് പ്രഗത്ഭ ശാസ്ത്രജ്ഞനും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറുമായ പ്രൊഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ അഡ്വ. വി.ജി. ഗിരികുമാര്‍, സ്വാമി മണികണ്ഠ തുടങ്ങിയവര്‍ പങ്കെടുക്കും.


ഉദ്ഘാടന സമ്മേളനത്തിനു ശേഷം 'ശാസ്ത്രത്തിന്‍റെയും ആത്മീയതയുടെയും സമന്വയം അര്‍ഥവത്തായ ജീവിതത്തില്‍' എന്ന വിഷയത്തില്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പ്രഭാഷണം നടത്തും. വൈകിട്ട് 6.30 ന് സിനിമാ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഭക്തിഗാനമേള.


ശാസ്ത്രാധിഷ്ഠിത ആത്മീയത കൂടുതല്‍ പേരിലേക്ക് പ്രചരിപ്പിക്കാനാണ് സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് സ്പിരിച്വല്‍ റേഡിയന്‍സ് (സിഎസ്എസ്ആര്‍) മെഡിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നത്.

Photo Gallery

+
Content