ഡെല്‍റ്റകാര്‍ഗോയുടെഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ്സോഫ്റ്റ്വെയര്‍

ഡെല്‍റ്റകാര്‍ഗോയുടെഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ്സോഫ്റ്റ്വെയര്‍
Trivandrum / December 16, 2022

തിരുവനന്തപുരം:ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായഡെല്‍റ്റകാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനുംലാഭസാധ്യതവര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ളസേവനം മെച്ചപ്പെടുത്താനുമായിഐബിഎസ്സോഫ്റ്റ്വെയറിന്‍റെഐകാര്‍ഗോ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തു. 


ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായതീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്ക്കായിഐകാര്‍ഗോയുടെസേവനം ഡെല്‍റ്റകാര്‍ഗോ പ്രയോജനപ്പെടുത്തും. ലോകത്തിലെഏറ്റവുംവലിയവിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ കമ്പനിയാണ്ഡെല്‍റ്റകാര്‍ഗോ. 


ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം ഡെല്‍റ്റകാര്‍ഗോയുടെവിപണന പ്രക്രിയയില്‍വിപുലമായഏകീകരണം സാധ്യമാക്കും. ഒപ്പംതന്നെ ഡെല്‍റ്റകാര്‍ഗോയുടെസാങ്കേതികസംവിധാനത്തില്‍ നൂതനശേഷിഉറപ്പാക്കുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ഇന്‍റര്‍ഫെയ്സ് എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായുംസേവനദാതാക്കളുമായുംകാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുകയുംചെയ്യും. 
വ്യോമയാന വ്യവസായമേഖലയിലെ പ്രമുഖസോഫ്റ്റ്വെയര്‍സേവന സ്ഥാപനമായഐബിഎസിന്‍റെ പങ്കാളിത്തത്തോടെഡെല്‍റ്റകാര്‍ഗോലക്ഷ്യമിടുന്നത്,  2021 ല്‍ കൈവരിച്ച റെക്കോഡ്വരുമാനത്തെത്തുടര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെസഹായത്തോടെവ്യത്യസ്തവും നൂതനവുമായ അനുഭവം നല്‍കുക എന്നതാണ്. വിപണി, കാര്‍ഗോടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍മാനേജ്മെന്‍റ്, കസ്റ്റംസ് സുരക്ഷ, ഗുണനിലവാരമാനേജ്മെന്‍റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കുംഐകാര്‍ഗോയിലൂടെഐബിഎസ്മെച്ചപ്പെടുത്തുന്നത്. മനുഷ്യശേഷിയില്‍ നിന്ന്സാങ്കേതികവിദ്യയിലേക്കുള്ളസങ്കീര്‍ണവുംവിപുലവുമായ  ഈ മാറ്റത്തിനായിഡെല്‍റ്റകാര്‍ഗോയില്‍ഐബിഎസ്സോഫ്റ്റ്വെയറിന്‍റെഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്രൂപ്പ്സുപ്രധാനമായ പങ്കുവഹിക്കും. 


ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഭാവിയില്‍ഡെല്‍റ്റകാര്‍ഗോസുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും തങ്ങളുടെഓരോ ബിസിനസ് പങ്കാളിക്കും ഉപഭോക്താവിനുംലോകോത്തരമായ അനുഭവം ഉറപ്പാക്കണമെന്ന്തങ്ങള്‍ക്ക്അതിയായ ആഗ്രഹമുണ്ടെന്നുംഡെല്‍റ്റകാര്‍ഗോവൈസ്പ്രസിഡന്‍റ്റോബ്വാല്‍പോള്‍ചൂണ്ടിക്കാട്ടി. ഇതിന് അടിസ്ഥാനപരമായിവേണ്ടത്സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കുക എന്നതാണ്. ഇത്വ്യത്യസ്തമായഉല്പന്നങ്ങളുംസേവനങ്ങളുംസൃഷ്ടിക്കുന്നതോടൊപ്പംതന്നെ തങ്ങളുടെടീമിലും പങ്കാളികളിലും അനന്തമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കും. എയര്‍കാര്‍ഗോമേഖലയില്‍വേഗതകൈവരിക്കുന്നതിനൊപ്പംതന്നെ ലോകത്തില്‍സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ  മുന്‍നിരവിമാനക്കമ്പനി എന്ന സ്ഥാനം ഉറപ്പിക്കുന്നതിലുംതങ്ങളെഐകാര്‍ഗോ പ്ലാറ്റ്ഫോം സഹായിക്കുമെന്ന്അദ്ദേഹംവ്യക്തമാക്കി. 


ഡെല്‍റ്റകാര്‍ഗോയില്‍ തങ്ങളുടെ മുന്‍ഗണന പ്രവര്‍ത്തന സംവിധാനം മെച്ചപ്പെടുത്തുകുയുംടീമിന്‍റെമികച്ച പ്രകടനത്തിലൂടെഏറ്റവുംമികച്ച ഉപഭോക്തൃ അനുഭവം നല്‍കുകയുമാണെന്ന്കാര്‍ഗോഓപ്പറേഷന്‍സ് മാനേജിങ്ഡയറക്ടര്‍വിശാല്‍ ഭട്നാഗര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്സുതാര്യതയും വഴക്കവും നല്‍കുന്നതിനാണ് പരമ്പരാഗത പ്രവര്‍ത്തന സംവിധാനത്തിനു പകരമായിഐബിഎസിന്‍റെഐകാര്‍ഗോസംവിധാനം കൊണ്ടുവരുന്നത്. സംയുക്തസംരംഭങ്ങളുമായികൂടുതല്‍ അടുക്കാന്‍ പുതിയ പ്ലാറ്റ്ഫോം സഹായകമാകും. ഈ മാറ്റംഡെല്‍റ്റയും വെന്‍ഡര്‍മാര്‍ കൈകാര്യംചെയ്യുന്ന ലൊക്കേഷനുകളും ഉള്‍പ്പെടുന്ന ആഗോള പ്രവര്‍ത്തനമേഖലയെമെച്ചപ്പെടുത്തുകയുംചെയ്യുമെന്ന്അദ്ദേഹംവ്യക്തമാക്കി. 


ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ തന്ത്രപ്രധാന സ്ഥാപനമായകാര്‍ഗോയുടെഡിജിറ്റല്‍വല്‍കരണത്തിന് തെരഞ്ഞെടുക്കപ്പെടുകഎന്നത്സുപ്രധാന ബഹുമതിയാണെന്ന്ഐബിഎസ്വൈസ് പ്രസിഡന്‍റ്സാംശുക്ല ചൂണ്ടിക്കാട്ടി. ഡെല്‍റ്റകാര്‍ഗോയുടെഅടിസ്ഥാനപരമായ പ്രവര്‍ത്തനത്തില്‍ഡിജിറ്റല്‍സാങ്കേതികവിദ്യകൊണ്ടുവരുന്നതോടെവരുംവര്‍ഷങ്ങളില്‍ വന്‍വളര്‍ച്ച കൈവരിക്കത്തക്ക രീതിയില്‍സേവനങ്ങള്‍ മികച്ചതാക്കാനും ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കുംമെച്ചപ്പെട്ട അനുഭവം നല്‍കാനുംകഴിയും. ഈ മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ഡെല്‍റ്റതങ്ങളെതെരഞ്ഞെടുത്തത് ആവേശജനകമാണെന്ന്സാംശുക്ല പറഞ്ഞു.
 

Photo Gallery

+
Content