സാസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെയര്‍സ്റ്റാക്ക് കെഎസ് യുഎമ്മുമായി ചേര്‍ന്ന് ബൂട്ട്ക്യാമ്പ് നടത്തുന്നു
രജിസ്ട്രേഷന്‍റെ അവസാന തീയതി ഡിസംബര്‍ 4
Trivandrum / December 2, 2022
തിരുവനന്തപുരം: സംസ്ഥാനത്തെ സാസ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കെയര്‍സ്റ്റാക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10, 11 തീയതികളില്‍ ടെക്നോപാര്‍ക്കിലെ കെയര്‍സ്റ്റാക്ക് ഓഫീസിലാണ് ബൂട്ട് ക്യാമ്പ് നടക്കുക.
ലോകത്തിലെ ഏറ്റവും മികച്ച സാസ് ഉല്‍പ്പന്നങ്ങളിലൊന്ന് വികസിപ്പിച്ച കെയര്‍സ്റ്റാക്ക് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ബൂട്ട്ക്യാമ്പിന് കെയര്‍സ്റ്റാക്കിന്‍റെ സ്ഥാപകരും മുന്‍നിര നേതാക്കളും നേതൃത്വം നല്‍കും. കേരളത്തിലേക്ക് കൂടുതല്‍ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരാനും അതുവഴി പുതിയൊരു സംരംഭകത്വ അന്തരീക്ഷമുണ്ടാക്കാനും ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്യാമ്പിന് ശേഷമുള്ള പരിശീലനവും ഓണ്‍ലൈന്‍ സേവനങ്ങളും കെയര്‍സ്റ്റാക്ക് നല്കും.
രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 4.
രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശിക്കുക: https://bit.ly/SaaSBootcamp.