ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും ലഹരി വിരുദ്ധ സെമിനാറും

ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും ലഹരി വിരുദ്ധ സെമിനാറും
Trivandrum / November 23, 2022

തിരുവനന്തപുരം: ദേശീയ ക്ഷീരദിനാചരണത്തിന്‍റെ ഭാഗമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ പട്ടം ഹെഡ് ഓഫീസിലെ ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക ഹാളിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.00 ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ നിര്‍വ്വഹിക്കും. 

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി. എസ്. പദ്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ. ആര്‍. മോഹനന്‍ പിള്ള, മാനേജിംഗ് ഡയറക്ടര്‍ ഡി. എസ.് കോണ്ട എന്നിവര്‍ പങ്കെടുക്കും. 

നഗരത്തിലെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി څമില്‍മ ചരിത്രവും സമകാലിക പ്രസക്തിയും', څലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക്' എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

Photo Gallery