ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്

ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു
Trivandrum / November 23, 2022

തിരുവനന്തപുരം:ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത്വലിയ പ്രാധാന്യമുണ്ടെന്നുംഇതാണ്ടൂറിസംവകുപ്പ് നടപ്പാക്കുന്നതെന്നുംടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ആക്കുളംടൂറിസ്റ്റ്വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


കോവിഡിനു ശേഷംആകര്‍ഷകമായടൂറിസം പദ്ധതികളിലൂടെവിദേശസഞ്ചാരികളെആകര്‍ഷിക്കുകയുംആഭ്യന്തരസഞ്ചാരികളുടെഎണ്ണംവര്‍ധിപ്പിക്കുകയുമാണ്ടൂറിസംവകുപ്പിന്‍റെഉത്തരവാദിത്തം. അഡ്വഞ്ചര്‍ടൂറിസംഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ് സാധ്യമാക്കുന്നത്. ആക്കുളംടൂറിസ്റ്റ്വില്ലേജിലെസാഹസിക പാര്‍ക്ക് പുതിയഅഭിരുചികള്‍തേടുന്ന സഞ്ചാരികളെതൃപ്തിപ്പെടുത്തും. ആക്കുളം, വേളി, ശംഖുമുഖംടൂറിസംകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളടൂറിസംവികസനത്തിന് വലിയ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശകര്‍ക്ക്ഒരുദിവസം മുഴുവന്‍ ചെലവഴിക്കാനുംആസ്വദിക്കാനുമുള്ള നിരവധി സംവിധാനങ്ങളുംസാഹസികവിനോദ ഉപാധികളുമാണ്ആക്കുളംടൂറിസറ്റ്വില്ലേജില്‍സജ്ജീകരിച്ചിട്ടുള്ളതെന്ന്ചടങ്ങില്‍ അധ്യക്ഷത വഹിച്ച കടകംപള്ളിസുരേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.


വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ കളക്ടറും ഡിടിപിസിചെയര്‍മാനുമായ ജെറോമിക് ജോര്‍ജ്, കൗണ്‍സിലര്‍ കെ.സുരേഷ്കുമാര്‍, ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിസിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസിസെക്രട്ടറിഷാരോണ്‍ വീട്ടില്‍തുടങ്ങിയവര്‍ സംബന്ധിച്ചു.


ആകാശ സൈക്ലിംഗ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ്സ്പാ, കുട്ടികള്‍ക്കായുള്ള ബാറ്ററികാറുകള്‍ എന്നിവയാണ് പുതിയതായി പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍എല്ലാസുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പുതുവര്‍ഷം വരെടിക്കറ്റ് നിരക്കില്‍മുതിര്‍ന്നവര്‍ക്ക് 30 ഉംകുട്ടികള്‍ക്ക് 40 ഉം ശതമാനം ഇളവ്ഉണ്ടായിരിക്കും. ഡിടിപിസിക്കുംവട്ടിയൂര്‍ക്കാവ്യൂത്ത് എന്‍റര്‍പ്രണേഴ്സ്കോഓപ്പറേറ്റീവ്സൊസൈറ്റിക്കുമാണ് സാഹസിക വിനോദ പാര്‍ക്കിന്‍റെ നടത്തിപ്പ് ചുമതല.
 

Photo Gallery

+
Content
+
Content
+
Content
+
Content