മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരില്‍ കാണാം

ക്ഷീര ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
Trivandrum / November 17, 2022

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ ഭാഗമായി മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരില്‍ കാണാന്‍ അവസരം. നവംബര്‍ 25, 26 തീയതികളില്‍ അമ്പലത്തറയിലെ തിരുവനന്തപുരം ഡെയറിയിലാണ് ഇതിന് അവസരമൊരുക്കയിട്ടുള്ളത്. 

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാല്‍ ഡെയറിയില്‍ പാസ്ചറൈസ് ചെയ്ത് രോഗാണുമുക്തമാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കണ്ട് മനസ്സിലാക്കാം. മില്‍മ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, സംഭാരം തുടങ്ങിയവ നിര്‍മ്മിക്കുന്നതും കാണാം. മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനും ഈ ദിവസങ്ങളില്‍ അവസരമൊരുക്കിയിട്ടുണ്ട്. 

ഇതിനു പുറമേ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 21 ന് പെയിന്‍റിംഗ് (വാട്ടര്‍ കളര്‍) മത്സരവും 22 ന് ക്വിസ് മത്സരവും അമ്പലത്തറ ഡെയറിയില്‍ വച്ച് നടത്തും. രാവിലെ 9.30 മുതല്‍ക്കാണ് മത്സരങ്ങള്‍. പങ്കെടുക്കുന്നവര്‍ (ഒരു സ്കൂളില്‍ നിന്ന് ഒരു ടീം) നവംബര്‍ 20 ന് മുമ്പായി ാശഹാമറോസേ@ഴാമശഹ.രീാ  എന്ന ഇമെയിലിലോ 0471-2382562, 9447500591 എന്നീ നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 26 ന് നടക്കുന്ന ക്ഷീരദിനാചരണ ചടങ്ങില്‍ വിതരണം ചെയ്യും.

Photo Gallery