സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോളജി ലൈസന്‍സിനായി ചെലവായ തുക സര്‍ക്കാര്‍ നല്കും: പദ്ധതി നടപ്പിലാക്കുന്നത് കെഎസ് യുഎം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ ധനസഹായം
Trivandrum / November 6, 2022

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ നല്കും. ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍റ് കൊമേഴ്സ്യലൈസേഷന്‍ സപ്പോര്‍ട്ട് സ്കീമിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ ലഭ്യമാകും. 

ഇന്ത്യയിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യസാധ്യതയുള്ള ഗവേഷണ കണ്ടെത്തലുകള്‍ മികച്ച ഉല്പന്നങ്ങളായി മാറ്റാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സംസ്ഥാന സര്‍ക്കാറിന്‍റെ സംരംഭകത്വ വികസന നോഡല്‍ ഏജന്‍സിയായ കെഎസ്യുഎമ്മാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവായ തുകയുടെ 90 ശതമാനമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുക.  

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മികച്ച പദ്ധതികളിലൊന്നാണ് ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍റ് കൊമേഴ്സ്യലൈസേഷന്‍ സപ്പോര്‍ട്ട് സ്കീമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. 

കെഎസ്യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പദ്ധതിയിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 

രജിസ്ട്രേഷന് സന്ദര്‍ശിക്കുക:  https://startupmission.kerala.gov.in/schemes/technology-commercialisation.


 

Photo Gallery