പ്രതിധ്വനി ഫുട്ബോള്‍: പുരുഷ വിഭാഗത്തില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കും വനിതകളില്‍ യുഎസ്ടിയും ജേതാക്കള്‍
Trivandrum / October 15, 2026
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവന്‍സ് ആന്‍ഡ് ഫൈവ്സ്-സീസണ്‍ 9' ല്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കും യുഎസ്ടിയും ജേതാക്കളായി. യൂഡുമായി സഹകരിച്ചാണ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.
പുരുഷന്മാരുടെ സെവന്‍സ് ടൂര്‍ണമെന്‍റ് ഫൈനലില്‍ യുഎസ്ടിയെ തോല്‍പ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കും, വനിതകളുടെ ഫൈവ്സില്‍ ടാറ്റ എല്‍ക്സിയെ തോല്‍പ്പിച്ച് യുഎസ്ടിയും കിരീടം ചൂടി.
പുരുഷ വിഭാഗത്തില്‍ പ്രൊചന്‍റ് സെക്കന്‍റ് റണ്ണറപ്പായി. വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസ് ആണ് സെക്കന്‍റ് റണ്ണറപ്പ്.
ഫൈനലില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എബിന്‍ റോസ് മുഖ്യാതിഥിയായി.
റാവിസ് ഹോട്ടല്‍സ്, യൂഡി പ്രൊമോഷന്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.
പുരുഷ വിഭാഗത്തില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെ നെവിന്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്ടിയിലെ നോളന്‍ ആണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രൊചന്‍റിലെ അജേഷ് ആണ്.
മികച്ച ഗോള്‍കീപ്പര്‍: സാമുവല്‍ (പ്രൊചന്‍റ്), മികച്ച ഡിഫന്‍ഡര്‍: ബെവന്‍ (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്), ഒന്നാം ഘട്ടത്തിലെ ടോപ് സ്കോറര്‍: അലന്‍ അലക്സാണ്ടര്‍ (പ്രൊചന്‍റ്), ചാമ്പ്യന്‍സ് റൗണ്ടിലെ ടോപ് സ്കോറര്‍ നോളന്‍ (യുഎസ്ടി) എന്നിവയാണ് പുരുഷ വിഭാഗത്തിലെ മറ്റ് പുരസ്കാരങ്ങള്‍.
വനിതാ ടൂര്‍ണമെന്‍റില്‍ യുഎസ്ടിയിലെ സായി ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ എല്‍ക്സിയിലെ അമാനയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്. ഇന്‍ഫോസിസിലെ മെറിന്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി.
മികച്ച ഗോള്‍കീപ്പര്‍: മീനാക്ഷി (ട്രെന്‍സര്‍), മികച്ച ഡിഫന്‍ഡര്‍: നീത (ടാറ്റ എല്‍ക്സി), ടോപ് സ്കോറര്‍: അമാന (ടാറ്റ എല്‍ക്സി) എന്നിവയാണ് ഫൈവ്സിലെ മറ്റ് പുരസ്കാരങ്ങള്‍.
മികച്ച അസിസ്റ്റ് പ്ലേമേക്കര്‍ അവാര്‍ഡ് യുഎസ്ടിയിലെ അഭിഷേകിനും സെവന്‍സ് ഫെയര്‍ പ്ലേ അവാര്‍ഡ് ഐബിഎസിനും ഫൈവ്സ് ഫെയര്‍ പ്ലേ അവാര്‍ഡ് ട്രെന്‍സറിനും ലഭിച്ചു.
സമ്മാനദാന ചടങ്ങില്‍ പ്രതിധ്വനി സ്പോര്‍ട്സ് ഫോറം കണ്‍വീനര്‍ രജിത്ത് വി.പി അധ്യക്ഷത വഹിച്ചു. റാവിസ് പ്രതിനിധികളായ സ്മിത, പ്രേംകമല്‍, യൂഡിയിലെ കിരണ്‍, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, സ്പോര്‍ട്സ് ഫോറം ജോയിന്‍റ് കണ്‍വീനര്‍ സനൂപ് ബാലകൃഷ്ണന്‍, സെവന്‍സ് കണ്‍വീനര്‍ സരീഷ് എം, ഫൈവ്സ് കണ്‍വീനര്‍ അഞ്ചന, സെവന്‍സ് ജോയിന്‍റ് കണ്‍വീനര്‍ അദ്വൈത് എന്നിവര്‍ പങ്കെടുത്തു.
ഐടി ജീവനക്കാര്‍ക്കിടയില്‍ കായികമത്സര താല്‍പര്യവും ശാരീരികക്ഷമതയും ജീവനക്കാരുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.
ടെക്നോപാര്‍ക്കിലെ 100-ലധികം ഐടി കമ്പനികളില്‍ നിന്നായി 109 ടീമുകളും 2,500-ലധികം ഐടി പ്രൊഫഷണലുകളുമാണ് സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. 16 ഐടി കമ്പനികളില്‍ നിന്നായി 200-ലധികം വനിതകളാണ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ അണിനിരന്നത്.
രണ്ടു മാസം നീണ്ടുനിന്ന ടൂര്‍ണമൈന്‍റില്‍ ഇരുന്നൂരിലധികം മത്സരങ്ങളാണ് നടന്നത്. ഐ.ടി മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണിത്.