ഗവ.സൈബർ പാർക്ക് സന്ദർശിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി; വികസന പ്രവർത്തനങ്ങൾ വിലയിരുത്തി
Calicut / October 6, 2026
കോഴിക്കോട്: വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്ക് സന്ദർശിച്ചു. സൈബർപാർക്കിലെ ആദ്യ സ്വകാര്യ കോ-ഡെവലപ്പർ പ്രോജക്റ്റായി നിർമ്മാണം പുരോഗമിക്കുന്ന 42,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെക്നോളജി വർക്ക്സ്പേസിന്റെ നിർമ്മാണ പുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തി.
സൈബർപാർക്ക് പ്രതിനിധികൾ, പ്രോജക്ട് ഡെവലപ്പർമാർ, ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.