ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി നോര്‍ത്ത് മെട്രിക്സ്
Kozhikode / September 21, 2026
കോഴിക്കോട്: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ഡിജിറ്റല്‍-സാങ്കേതികവിദ്യാ സൊല്യൂഷന്‍സ് കമ്പനിയായ നോര്‍ത്ത് മെട്രിക്സ് ഗവ. സൈബര്‍പാര്‍ക്കില്‍ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
ഓഫീസിന്‍റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ പി.ടി.എ റഹീം നിര്‍വഹിച്ചു. ചടങ്ങില്‍ നോര്‍ത്ത് മെട്രിക്സ് സ്ഥാപകനും സി.ഇ.ഒയുമായ അലി റാസി അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു.
കമ്പനിയുടെ വളര്‍ച്ചയിലും വികസന പ്രവര്‍ത്തനങ്ങളിലും പുതിയൊരു ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് അലി റാസി അബ്ദുള്ള പറഞ്ഞു.
എ.ഐ, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഓട്ടോമേഷന്‍, അത്യാധുനിക സോഫ്റ്റ്‌വെയര്‍-സാങ്കേതിക സൊല്യൂഷനുകള്‍ എന്നിവയിലാണ് നോര്‍ത്ത് മെട്രിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും കമ്പനി നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ സേവനങ്ങളും ഇനി സൈബര്‍ പാര്‍ക്കിലെ പുതിയ ഓഫീസ് വഴിയാകും പ്രവര്‍ത്തിക്കുന്നത്.
Photo Gallery