കാലിക്കറ്റ് സര്‍വകലാശാലയില്‍ കെഎസ്യുഎമ്മിന്‍റെ ശില്‍പ്പശാല നവംബര്‍ 2, 3 തിയതികളില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ കെഎസ്യുഎമ്മിന്‍റെ ശില്‍പ്പശാല നവംബര്‍ 2, 3 തിയതികളില്‍
Malappuram / October 28, 2022

മലപ്പുറം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ റിസര്‍ച്ച് ആന്‍ഡ് ഇനോവേഷന്‍ നെറ്റ്വര്‍ക്ക് കേരള (റിങ്ക്) യുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി കോമേഴ്സ്യലൈസേഷന്‍ എന്ന പ്രമേയത്തിലാണ് നവംബര്‍ 2, 3 തിയതികളില്‍ ശില്‍പ്പശാല നടക്കുന്നത്.

സംസ്ഥാനത്തെ ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യസാധ്യതയുള്ള ഗവേഷണങ്ങള്‍ക്ക് വാണിജ്യസാധ്യത ആരായാനും അതിന് സഹായം നല്‍കാനുമുള്ള കെഎസ്യുഎമ്മിന്‍റെ പ്രത്യേക പദ്ധതിയാണ് റിങ്ക്. ഇതിലൂടെ ഗവേഷണ സമൂഹത്തില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാനും ഉദ്ദേശിക്കുന്നു. സ്വന്തം ഗവേഷണഫലങ്ങള്‍ എങ്ങിനെ ഉത്പന്നമാതൃകയിലേക്കെത്തിക്കാമെന്നും അതിന്‍റെ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്താനുമുള്ള അവബോധം ശില്‍പ്പശാലയിലൂടെ വളര്‍ത്തിയെടുക്കും.

വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഈ ശില്‍പ്പശാലയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് ഇന്നു കൂടി (ഒക്ടോബര്‍ 29)   https://bit.ly/UOC-TRTC എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

റിങ്ക് പദ്ധതി നടപ്പാക്കിയെടുക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സഹകരണ പങ്കാളികളാണ്.
    
 

Photo Gallery