കെടിഎം-2026 ന് ഇന്ന് (സെപ്റ്റംബര്‍ 27 ഞായര്‍) സമാപനം

പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ 5.30 വരെ സൗജന്യ പ്രവേശനം
Kochi / September 26, 2026

 

കൊച്ചി: രാജ്യത്തെ മുന്‍നിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം-2026) പതിമൂന്നാം പതിപ്പ് ഇന്ന് (സെപ്റ്റംബര്‍ 27 ഞായര്‍) സമാപിക്കും.

കെടിഎം എക്‌സ്‌പോയിലേക്ക് പൊതുജനങ്ങള്‍ക്ക് ഇന്ന് സൗജന്യ പ്രവേശനം അനുവദിക്കും. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉച്ചയ്ക്ക് 1 മുതല്‍ 5.30 വരെയാണ് പ്രവേശനം.

ടൂറിസം സംരംഭകരുടെ 383 സെല്ലര്‍ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളുമാണ് മേളയില്‍ സജ്ജീകരിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 24 നാണ് കെടിഎം ആരംഭിച്ചത്.

 

Photo Gallery