സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്
Trivandrum / September 7, 2026
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) ആഭിമുഖ്യത്തില്‍ വഴുതയ്ക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജിലുള്ള സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ (CCIF) ഏകദിന സന്ദര്‍ശനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 16നാണ് സന്ദര്‍ശനം.
സി.സി.ഐ.എഫില്‍ ലഭ്യമായ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും പരിചയപ്പെടാനും കേന്ദ്രം നല്‍കുന്ന സാങ്കേതിക സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സന്ദര്‍ശനത്തിലൂടെ അവസരം ലഭിക്കും. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് (R&D) സി.സി.ഐ.എഫിന്‍റെ സൗകര്യങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പങ്കെടുക്കുന്നവര്‍ക്ക് മനസ്സിലാക്കാം.
സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, ഗവേഷകര്‍ എന്നിവരുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. രജിസ്ട്രേഷന്‍റെ അവസാന തീയതി സെപ്റ്റംബര്‍ 12. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
രജിസ്റ്റര്‍ ചെയ്യാന്‍: ksum.in/CCIF