ലഹരിമുക്ത കേരളത്തിനായി ഗവ. സൈബര്‍പാര്‍ക്കില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് കാലിക്കറ്റ് ഐടി സമൂഹം

Kozhikode / August 13, 2026

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് ഫോറം ഫോർ ഐടിയുടെ (കാഫിറ്റ്) നേതൃത്വത്തിൽ കോഴിക്കോട്ടെ ഐടി സമൂഹം ഗവ. സൈബർപാർക്ക് കാമ്പസില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗവ. സൈബര്‍പാര്‍ക്ക്, യു.എൽ. സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 800 ലധികം ഐടി ജീവനക്കാര്‍ പങ്കുചേര്‍ന്നു.

കോഴിക്കോട് സിറ്റി അസി. പോലീസ് കമ്മീഷണർ പി സി ചാക്കോ മനുഷ്യച്ചങ്ങല ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍, യുഎല്‍ സൈബര്‍പാര്‍ക്ക് ഡയറക്ടര്‍ ഷിജിന്‍ ചേലന്നൂര്‍, കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍, സെക്രട്ടറി പ്രജീഷ് കെ കെ, മുന്‍ പ്രസിഡന്റുമാരായ അബ്ദുള്‍ ഗഫൂര്‍ കെ വി, പി ടി ഹാരിസ്, ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിഫാത്ത് റഹ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗത്തിനെതിരെ 'നോ ടു ഡ്രഗ്സ്, യെസ് ടു ലൈഫ്' എന്ന  സന്ദേശം നല്‍കിക്കൊണ്ടായിരുന്നു പരിപാടി.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content