ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി

Trivandrum / August 14, 2026

തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 16 ന് (ഞായര്‍) നഗരത്തില്‍ സൈക്കില്‍ റാലി സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് മാനവീയം വീഥിയില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി മ്യൂസിയം, പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലൂടെ കടന്ന് കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാന്‍ഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇന്‍ഡസ് സൈക്ലിംഗ് എംബസി എന്നിവിടങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത നൂറോളം സൈക്ലിസ്റ്റുകള്‍ റാലിയില്‍ പങ്കെടുക്കും.

കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെടിഡിസി), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), നശാ മുക്ത് ഭാരത് അഭിയാന്‍, ഫിറ്റ് ഇന്ത്യ, ഷീ സൈക്ലിംഗ് എന്നിവയുമായി സഹകരിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.

കേരള ടൂറിസം വകുപ്പിന്‍റെ 'ഓണം ടൂറിസം വാരാഘോഷം' ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് നടക്കുന്നത്.
 

Photo Gallery