ഇൻഫോപാർക്കിൽ സ്വാതന്ത്ര്യദിനാഘോഷം

Kochi / August 15, 2026

കൊച്ചി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ  ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ  ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയ പതാക ഉയർത്തി. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്.),  കേരള പൊലീസ് സേനാംഗങ്ങൾ, ഇൻഫോപാർക്ക് ജീവനക്കാർ,  കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇൻഫോപാർക്ക് ക്യാമ്പസിൽ ത്രിവർണ്ണ പതാകയുടെ ശോഭയാർന്ന അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. ഇൻഫോപാർക്കിന്റെ തൃശൂർ  ചേർത്തല ക്യാമ്പസിലും  സ്വാതന്ത്ര്യദിനാഘോഷം നടത്തി.

 

 

Photo Gallery

+
Content