ഓണക്കാലത്ത് 3.66 കോടി രൂപ അധിക പാല്‍വില നല്കി ടിആര്‍സിഎംപിയു
Trivandrum / August 17, 2026
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ (ടിആര്‍സിഎംപിയു) ക്ഷീരകര്‍ഷര്‍ക്കും അംഗസംഘങ്ങള്‍ക്കും 3.66 കോടി രൂപ അധിക പാല്‍വില നല്കിയതായി അഡ്മിനിസ്ട്രേറ്റര്‍ സിനില ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
അംഗസംഘങ്ങള്‍ ജൂലൈയില്‍ നല്കിയ പാലളവിന് ആനുപാതികമായി ലിറ്റര്‍ ഒന്നിന് അഞ്ചു രൂപ വീതമാണ് അധിക പാല്‍വിലയായി നല്കിയത്.
ഇതില്‍ മൂന്ന് രൂപ കര്‍ഷകര്‍ക്കും ഒരു രൂപ അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖല യൂണിയനില്‍ സംഘത്തിന്‍റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ഹമായ തുക ഓഗസ്റ്റിലെ ആദ്യ പാല്‍വില ബില്ലിനൊപ്പം സംഘങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.