ടെക്നോപാര്‍ക്കില്‍ ഓണാഘോഷം ഓഗസ്റ്റ് 17 മുതല്‍
Trivandrum / August 6, 2026
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്കില്‍ നാല് ദിവസത്തെ ഓണാഘോഷം സംഘടിപ്പിക്കും. ഓഗസ്റ്റ് 17 മുതല്‍ 20 വരെ 'മിര്‍ച്ചി പ്രതിധ്വനി ഓണാരവം 2026' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള ഐടി ജീവനക്കാര്‍ പങ്കെടുക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി, പായസം ഫെസ്റ്റ് , പൂക്കളമിടല്‍, തിരുവാതിര തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ഫ്യൂഷന്‍ പെര്‍ഫോമന്‍സ്, ചെണ്ടമേളം, ഡിജെ നൈറ്റ് എന്നിവയും പരിപാടികളുടെ ഭാഗമാണ്.
ഓഗസ്റ്റ് 17 ന് ടെക്നോപാര്‍ക്ക് ഫേസ് 3 ലെ യമുന ബില്‍ഡിംഗ് പായസം ഫെസ്റ്റ് മത്സരത്തിന് വേദിയാകും. ഓഗസ്റ്റ് 18 ന് രാവിലെ 9 ന് ടെക്നോപാര്‍ക്ക് ഫേസ് 1 ലെ നിള ബില്‍ഡിംഗിന് മുന്നില്‍ വടംവലി മത്സരം നടക്കും.
ഓഗസ്റ്റ് 19 ന് ആംഫി തിയേറ്ററില്‍ തിരുവാതിര മത്സരം നടക്കും. ഓഗസ്റ്റ് 19 ന് ടെക്നോപാര്‍ക്ക് ഫേസ്-1 ലെ ആംഫി തിയേറ്ററില്‍ ഉച്ചക്ക് 3.30 ന് 'മലയാളി മങ്ക ആന്‍റ് കേരള ശ്രീമാന്‍ മത്സരം' നടക്കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: അഖില്‍ രാജ് ബി കെ (ജനറല്‍ കണ്‍വീനര്‍), ഫോൺ : 9995677654.