ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം

Trivandrum / July 24, 2026

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സമാപന ഘോഷയാത്രയില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനായി കലാസംഘങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം. ഓഗസ്റ്റ് 30 നാണ് സമാപന ഘോഷയാത്ര.

അപേക്ഷ ജൂലൈ 28 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി കണ്‍വീനര്‍, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം.

onampageantry@keralatourism.org എന്ന ഇമെയില്‍ വിലാസത്തിലും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 0471-2560426. അപേക്ഷാ കവറിന് മുകളില്‍ 'ഓണം ഘോഷയാത്ര 2026' എന്നെഴുതണം.

വിനോദസഞ്ചാര വകുപ്പ് ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെയും സഹകരണത്തോടെയാണ് ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നത്.

Photo Gallery