ആര്‍ജിസിബി ലബോറട്ടിയില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

Trivandrum / July 22, 2026

 

തിരുവനന്തപുരം: കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിക്-രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി(ബ്രിക്-ആര്‍ജിസിബി) കൊല്ലം ജില്ലയില്‍ ആരംഭിച്ച മെഡിക്കല്‍ ലബോറട്ടറി സര്‍വീസസിന്‍റെ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രൊജക്ട് ഓഫീസര്‍ (ബയോകെമിസ്ട്രി), ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്‍റേണ്‍ എന്നീ തസ്തികകളിലാണ് താത്കാലിക നിയമനം നടത്തുന്നത്. നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ rgcb.res.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Photo Gallery