കെഎസ് യുഎം കമ്മ്യൂണിറ്റി പാര്‍ട്ണര്‍ പദ്ധതി അപേക്ഷകള്‍ ഈ മാസം 25 വരെ നല്‍കാം

കെഎസ് യുഎം കമ്മ്യൂണിറ്റി പാര്‍ട്ണര്‍ പദ്ധതി അപേക്ഷകള്‍ ഈ മാസം 25 വരെ നല്‍കാം
Kochi / October 21, 2022

കൊച്ചി: സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും വികസനം ലക്ഷ്യമാക്കുക, വിവിധ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും മികച്ച ആശയദാതാക്കളുടെയും സഹകരണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ കെഎസ്യുഎം നടത്തുന്ന കമ്യൂണിറ്റി പാര്‍ട്ണര്‍ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 


 വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, വനിതാ സ്ഥാപകര്‍ തുടങ്ങിയവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളുടെ സക്രിയമായ സമൂഹത്തെ സൃഷ്ടിക്കാനും സാധിക്കും.
    ടെക്നോളജി, പ്രൊഫഷണല്‍, സ്റ്റാര്‍ട്ടപ്പ്, വിദ്യാര്‍ത്ഥികള്‍, വനിത, സാമൂഹ്യസംരംഭങ്ങള്‍ എന്നീ മേഖലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ അപേക്ഷിക്കാം.   https://bit.ly/startupCommunity  എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  nasif@startupmission.in എന്ന ഇമെയിലില്‍ ബന്ധപ്പെടാം.
    

Photo Gallery