ചാവറ ഹാളില്‍ ഗൊയ്ഥെ ഒരുക്കുന്ന ഫുട്ബോള്‍ ഇതിവൃത്തമായ 'ദെയര്‍ ഗണ്‍സ് ഗ്രോസെ ട്രവും ചലച്ചിത്ര പ്രദര്‍ശനം

Kochi / July 13, 2026

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന് മാറ്റ് കൂട്ടുന്ന ചലച്ചിത്ര പ്രദര്‍ശനവുമായി ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം എത്തുന്നു. ഫുട്ബോള്‍ ഇതിവൃത്തമായ ഉയര്‍ന്ന റേറ്റിംഗുള്ള ചിത്രങ്ങളിലൊന്നായ 'ദെയര്‍ ഗണ്‍സ് ഗ്രോസെ ട്രവും'(ലെസണ്‍സ് ഓഫ് എ ഡ്രീം) ആണ് പ്രദര്‍ശിപ്പിക്കുന്നത്.

ബാനര്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് ജൂലായ് 15 ന് വൈകുന്നേരം 6.30 യ്ക്ക് ന് ചാവറ ലൈബ്രറി ഹാളില്‍  ചിത്രം പ്രദര്‍ശിപ്പിക്കും.

ജര്‍മ്മന്‍ ഫുട്ബോളിന്‍റെ ചരിത്രത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത കോൺറാദ്  കോച്ചിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമാണ് 'ദെയര്‍ ഗണ്‍സ് ഗ്രോസെ ട്രവും'.

സെബാസ്റ്റ്യന്‍ ഗ്രോബ്ലറിന്‍റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ തിരക്കഥ ഫിലിപ്പ് റോത്തിന്‍റേതാണ്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു കോൺറാദ്   കോച്ച്. തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് സംസ്കാരത്തിലും ഭാഷയിലും പ്രാവീണ്യം നേടിക്കൊടുന്നതിനായി ഫുട്ബോളിലേക്ക് എത്തിക്കുന്നതിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ജര്‍മ്മനിയിലെ ആദ്യത്തെ ഡോക്യമെന്‍റഡ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത് കോൺറാദ്   കോച്ചും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ഓഗസ്റ്റ് ഹെര്‍മാനും ചേര്‍ന്നാണ്.

പൊതുജനങ്ങള്‍ക്ക് ചലച്ചിത്ര പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

 

 

Photo Gallery