കുട്ടികള്‍ക്കായി ഗൊയ്ഥെ-സെന്‍ട്രം ജര്‍മന്‍ ഭാഷാ കോഴ്സ് ആരംഭിക്കുന്നു

Trivandrum / July 4, 2026

തിരുവനന്തപുരം: ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം കുട്ടികള്‍ക്കായി ജര്‍മന്‍ ഭാഷാ കോഴ്സ് ആരംഭിക്കുന്നു. 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എ വണ്‍ (A1) കോഴ്സ് ആണ് തുടങ്ങുന്നത്.

 
ജവഹര്‍ നഗറിലെ ഗൊയ്ഥെ-സെന്‍ട്രത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 6.30 വരെയാണ് ക്ലാസ്. കുട്ടികള്‍ക്ക് അനുയോജ്യമായ പഠനരീതിയിലുള്ള എ വണ്‍ കോഴ്സിലൂടെ ജര്‍മന്‍ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിശീലനം നേടാനാകും.


എ1 കോഴ്സില്‍ എ1.1, എ1.2 ലെവലുകള്‍ ഉള്‍പ്പെടുന്നു. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. എ1.1 കോഴ്സ് ഏപ്രിലില്‍ അവസാനിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക: 0471 2300777 / 9745160067. ഇമെയില്‍: office@goethe-zentrum.org

Photo Gallery