സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകാരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎം വഴികാട്ടും

Trivandrum / June 22, 2026

തിരുവനന്തപുരം: ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് പരിപാടി.


സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കല്‍ പ്രക്രിയ, സമര്‍പ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയില്‍ വ്യക്തത നേടാനാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ടക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.

രജിസ്ട്രേഷന് : https://ksum.in/Deep_Tech

Photo Gallery