ഡിസൈൻ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് ഫിഗ്മ കോഴിക്കോട്, സൈബർപാർക്കിൽ

Calicut / June 26, 2026

കോഴിക്കോട്: സാൻഫ്രാൻസിസ്കോയിൽ നടന്ന ഫിഗ്മയുടെ ആഗോള വാർഷിക കോൺഫറൻസ് തത്സമയം കാണുന്നതിനായി ഫ്രണ്ട്സ് ഓഫ് ഫിഗ്മ കോഴിക്കോട് ചാപ്റ്റർ ഗവൺമെന്റ് സൈബർപാർക്കിൽ വെച്ച് 'കോൺഫിഗ് വാച്ച് പാർട്ടി 2026' സംഘടിപ്പിച്ചു. ഡിസൈനർമാർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, ഡിസൈൻ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.

പഠിക്കാനും ആശയവിനിമയത്തിലൂടെ അവസരങ്ങൾ സൃഷ്ടിച്ചു പ്രാദേശിക ഡിസൈൻ കൂട്ടായ്മയെ ശക്തിപ്പെടുത്താനാണ് ഫ്രണ്ട്സ് ഓഫ് ഫിഗ്മ കോഴിക്കോട് ലക്ഷ്യമിടുന്നത്. നിലവിൽ മൂവായിരത്തിലധികം അംഗങ്ങളുള്ള കോഴിക്കോട് ചാപ്റ്റർ, ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ ആറാം സ്ഥാനത്തുമാണ്.

ഗവൺമെന്റ് സൈബർപാർക്ക് പരിപാടിയുടെ വെന്യൂ പാർട്ണർ ആയിരുന്നു.

 

Photo Gallery

+
Content