ടെക്നോപാര്‍ക്കില്‍ കുബേര്‍നെറ്റ്സ് കേരള മീറ്റ് അപ്പ് ജൂണ്‍ 24 ന്
Trivandrum / June 17, 2026
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനി- ടെക്നിക്കല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ കുബേര്‍നെറ്റ്സ് കേരള-തിരുവനന്തപുരം മീറ്റ് അപ്പ് സംഘടിപ്പിക്കും. ടെക്നോപാര്‍ക്ക് ഫേസ്-1 ലെ മലബാര്‍ ഹാളില്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3 മുതല്‍ വൈകുന്നേരം 6 വരെ ക്യൂബര്‍നെറ്റ്സ് കേരളയുമായി സഹകരിച്ചാണ് പരിപാടി.
ക്ലൗഡ് നേറ്റീവ് ലേണിംഗ്, റിയല്‍ വേള്‍ഡ് എഞ്ചിനീയറിംഗ് ഇന്‍സൈറ്റ്സ്, കമ്മ്യൂണിറ്റി നെറ്റ് വര്‍ക്കിംഗ്, ക്വിസ് പ്രോഗ്രാം തുടങ്ങിയ സാങ്കേതിക സെഷനുകള്‍ പരിപാടിയുടെ ഭാഗമായുണ്ടാകും.
കുബേര്‍നെറ്റ്സ്, എഐ ഏജന്‍റ്സ്, ഡെവ്സെക്ഓപ്സ്, ഇന്‍സിഡന്‍റ് അനാലിസിസ്, സൈബര്‍ സുരക്ഷ, എസ്ആര്‍ഇ, പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ്, എഐഓപ്സ്, ബൂട്ടബിള്‍ കണ്ടെയ്നറുകള്‍, ആധുനിക ക്ലൗഡ് നേറ്റീവ് പ്ലാറ്റ് ഫോമുകളിലെ എമര്‍ജിംഗ് എഐ/എംഎല്‍ ട്രെന്‍ഡുകള്‍ തുടങ്ങിയ വിഷയങ്ങളിലെ സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്കും.
'ട്രാന്‍സ്ഫോമിംഗ് എന്‍റര്‍പ്രൈസ് ഓപ്പറേഷന്‍സ് വിത്ത് കസ്റ്റം എഐ ഏജന്‍റ്സ് 'എന്ന വിഷയത്തക്കുറിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കില്‍ നിന്നുള്ള ആദര്‍ശ് ചന്ദ്രബോസും, തേജസ് കൂക്കിരിയും സംസാരിക്കും. ഇന്‍ആപ്പില്‍ നിന്നുള്ള നിതിന്‍ പ്രിന്‍സ് ജോണ്‍ (ഡീകോഡിംഗ് ഡെവ്സെക്ഓപ്സ്: എസന്‍ഷ്യല്‍ പ്രാക്ടീസസ് ആന്‍റ് ടൂള്‍സ്), ഒപ്റ്റമില്‍ നിന്നുള്ള സൗരഭ് കുമാര്‍ മിശ്ര (ഡെഡ് കണ്ടെയ്നര്‍ വാക്കിംഗ്: പോസ്റ്റ്-ഇന്‍സിഡന്‍റ് അനാലിസിസ് വെന്‍ യുവര്‍ വര്‍ക്ക് ലോഡ് ഈസ് ആള്‍റെഡി ഗോണ്‍), റെഡ് ഹാറ്റില്‍ നിന്നുള്ള മേരി ടോംസണ്‍ (ബൂട്ട്സി: ബ്രിഗിംഗ് ക്ലൗഡ് നേറ്റീവ് പ്രിന്‍സിപ്പിള്‍സ് ടു ദ ലിനക്സ് ഒഎസ്) എന്നിവരാണ് പരിപാടിയിലെ മറ്റ് പ്രഭാഷകര്‍.
ക്ലൗഡ് നേറ്റീവ് അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റി ക്വിസിലെ ഒന്നാം സമ്മാന ജേതാവിന് സിഎന്‍സിഎഫ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷകള്‍ക്ക് 50 ശതമാനം കിഴിവ് വൗച്ചര്‍ ലഭിക്കും.
രജിസ്ട്രേഷനായി, സന്ദര്‍ശിക്കുക: https://ocgroups.dev/cncf/group/7zqh22z/event/dvn54kx
ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ആളുകള്‍ ശരിയായ ജോലിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ബഹുമുഖ ദര്‍ശനത്തോടെയാണ് പ്രതിധ്വനി ടെക്നിക്കല്‍ ഫോറം രൂപീകരിച്ചത്. സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറാന്‍ ഐടി ജീവനക്കാരെ സഹായിക്കുന്ന സാങ്കേതിക സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഹാക്കത്തോണുകള്‍, തുടങ്ങിയവ പ്രതിധ്വനി ടെക്നിക്കല്‍ ഫോറം സംഘടിപ്പിക്കുന്നു.