ക്ലൗഡ് നേറ്റീവ് കൂട്ടായ്മ ഗവ. സൈബര്‍പാര്‍ക്കില്‍ നടന്നു

Calicut / June 16, 2026

കോഴിക്കോട്: ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഐടിയും (കാഫിറ്റ്) സംയുക്തമായി സംഘടിപ്പിച്ച ക്ലൗഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൗണ്ടേഷന്റെ (സിഎന്‍സിഎഫ്) ജൂൺ മാസത്തെ കൂട്ടായ്മ സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ നടന്നു. സിഎന്‍സിഎഫിന്റെ കോഴിക്കോട് ചാപ്റ്ററായ ക്ലൗഡ് നേറ്റീവ് കാലിക്കറ്റിന്റെ മേല്‍നോട്ടത്തിലാണ് പരിപാടി നടന്നത്.

ക്ലൗഡ് നേറ്റീവ് സാങ്കേതികവിദ്യാ രംഗത്തെ വിവിധ സാങ്കേതിക സെഷനുകളില്‍ നിരവധി പ്രൊഫഷണലുകൾ പങ്കെടുത്തു. ക്ലൗഡ് നേറ്റീവ് സാങ്കേതികവിദ്യകളിലെ തുടക്കക്കാർക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന അറിവുകളാണ് സെഷനുകളിലും ചർച്ചകളിലും നടന്നത്.

ലിനക്സ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതും കുബർനെറ്റീസ്, പ്രൊമിത്യൂസ് തുടങ്ങിയ ഓപ്പൺ സോഴ്സ് പ്രോജക്റ്റുകളെ പിന്തുണയ്ക്കുന്നതുമായ ആഗോള സംഘടനയാണ് സിഎൻസിഎഫ്. ഇതിന്റെ ഔദ്യോഗിക പ്രാദേശിക ചാപ്റ്ററായ ക്ലൗഡ് നേറ്റീവ് കാലിക്കറ്റിൽ നിലവിൽ ഇരുന്നൂറ്റിയേഴുപതിലധികം ഐടി പ്രൊഫഷണലുകൾ അംഗങ്ങളായുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരാണ് കൂട്ടായ്മയിലെ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

എൻഎച്ച്66 ലാബ്സിലെ സോഫ്റ്റ്‌വെയർ വിദഗ്ധ ഫിസ്സ അൻവർ സാദത്ത്, ക്യുബേസ്റ്റിലെ സീനിയർ ഡെവോപ്സ് എഞ്ചിനീയറായ ഹരിപ്രസാദ് പി, എന്നിവര്‍ വിവിധ വിഷയത്തിൽ ക്ലാസുകള്‍ നയിച്ചു. പങ്കെടുത്തവർക്കായി ചോദ്യോത്തര വേളയും സംശയനിവാരണ സെഷനും നടത്തി.

 

Photo Gallery

+
Content