ഫിഫ ലോകകപ്പ് ആഘോഷമാക്കി ഗവൺമെൻറ് സൈബർ പാർക്ക് ജീവനക്കാർ
Kozhikode / June 16, 2026
കോഴിക്കോട്: കളം നിറഞ്ഞ കളിയും ത്രസിപ്പിക്കുന്ന ഗോളടിയുമായി ഫിഫ വേൾഡ് കപ്പ് ആവേശം കോഴിക്കോട് സൈബർപാർക്കിലെ ഐടി ജീവനക്കാരിലേക്കും പടർന്നു.
ഐടി പാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും ജേഴ്സികൾ ധരിച്ചാണ് ലോകകപ്പ് ദിനങ്ങൾ ആഘോഷിച്ചത്. കാമ്പസിലെ ഓഫീസുകളെല്ലാം ഫുട്ബോൾ പ്രമേയമാക്കിയുള്ള അലങ്കാരങ്ങളാലും വിവിധ രാജ്യങ്ങളുടെ പതാകകളാലും അലങ്കരിച്ചിരുന്നു.
ടെക് കമ്മ്യൂണിറ്റിയെ മുഴുവൻ ഒരേ മനസ്സോടെ ഒരുമിച്ച് ചേർത്ത ഈ ഇടപെടൽ തൊഴിലിടങ്ങളിൽ ആവേശത്തിന്റെ ഗ്യാലറിലാണ് തീർക്കുന്നത്.
Photo Gallery
+