ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ പ്രദര്‍ശനം ഗൊയ്ഥെ സെന്‍ട്രത്തില്‍

Trivandrum / June 12, 2026

തിരുവനന്തപുരം: യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാമത് ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ മത്സരങ്ങള്‍ തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തില്‍ പ്രദര്‍ശിപ്പിക്കും. രാത്രി 9.30 നും 10.30 നും ആരംഭിക്കുന്ന മത്സരങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ജവഹര്‍ നഗറിലെ ഗൊയ്ഥെ സെന്‍ട്രം ആംഫി തിയേറ്ററിലാണ് പ്രദര്‍ശനം.

ജര്‍മ്മനിയുടെ മുഴുവന്‍ മത്സരങ്ങളുടെയും പ്രദര്‍ശനമുണ്ടാകും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള എല്ലാ മത്സരങ്ങളുടെയും തത്സമയ പ്രദര്‍ശനവും കാണികള്‍ക്കു മുന്നിലെത്തിക്കും. പ്രവേശനം സൗജന്യമാണ്.

 

Photo Gallery