സിറ്റി ട്രാഫിക് പോലീസിന് കുടകൾ വിതരണം ചെയ്ത് ഗവ. സൈബർപാർക്ക്
Kozhikode / June 12, 2026
കോഴിക്കോട്: കാലവർഷം കനത്തോടെ നഗരത്തിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഗവ.സൈബർപാർക്കിൻ്റെ ആഭിമുഖ്യത്തിൽ കുടകൾ വിതരണം ചെയ്തു.
സൈബർപാർക്കിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) അധികാരത്ത് ബിജേഷ്, അസിസ്റ്റന്റ് ഓഫീസർ (അഡ്മിനിസ്ട്രേഷൻ & ക്ലയന്റ് സർവീസ്), വിനീഷ് നായർ എന്നിവർ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കുടകൾ കൈമാറി.
പ്രതികൂല കാലാവസ്ഥയിലും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നിരത്തിൽ നിലകൊള്ളുന്ന ട്രാഫിക് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ഇത്തരമൊരു സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിനമെന്ന് ഗവ. സൈബർപാർക്ക് അധികൃതർ വ്യക്തമാക്കി.
Photo Gallery
+