ബിസിനസ് നവീകരണത്തിൽ ഇൻ്റലിജൻ്റ് ഓട്ടോമേഷൻ നിർണായകം- ഐ എസ് ആർ എ കോഡിംഗ് വർക്ക്ഷോപ്പ്

Trivandrum / May 29, 2026

കൊച്ചി: ഇൻഫോപാർക്കിലുള്ള ടെക് ടാലിയ ഇൻഫോർമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ വെച്ച് ഇൻഫോർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ വൈബ് കോഡിംഗ് വർക്ക്ഷോപ് നടന്നു.  നൈബർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഓട്ടോമേഷൻ സ്ട്രാറ്റജിസ്റ്റുമായ കിഷോർ പോൾ വർക്ക്ഷോപ്പ് നയിച്ചു.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വികസനത്തെക്കുറിച്ചും ഓട്ടോമേഷനിലെ നൂതനമായ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പതിനെട്ടിലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള കിഷോർ പോൾ വൈബ് കോഡിംഗിന്റെ യഥാർത്ഥ ലോകത്തിലെ പ്രയോഗങ്ങളും വേഗത്തിലുള്ള പ്രോട്ടോടൈപ്പിംഗും സംബന്ധിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.

പ്രക്രിയകളിലെ നവീകരണവും ഇന്റലിജന്റ് ഓട്ടോമേഷനും എങ്ങനെ ബിസിനസ്സ് മേഖലയെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ചും പരിപാടിയിൽ വിശദമായ ചർച്ചകൾ നടന്നു. വ്യവസായ രംഗത്തെ പ്രമുഖരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത വർക്ക്ഷോപ് കേരളത്തിലെ സാങ്കേതിക സമൂഹത്തിന് പുതിയ അറിവുകൾ പകരുന്നതിനോടൊപ്പം പരസ്പര സഹകരണത്തിനുള്ള മികച്ച വേദിയായി മാറി.

കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1955-ലെ ആക്ട് 12) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ. പൂർണ്ണമായും സന്നദ്ധപ്രവർത്തകര്‍ വഴിയാണ് ഐ.എസ്.ആർ.എ പ്രവര്‍ത്തിക്കുന്നത്. സൈബർ സുരക്ഷാ ഗവേഷണങ്ങളും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ മാസവും സൗജന്യമായി വര്‍ക്ക് ഷോപ്പുകളും കൂട്ടായ്മകളും സംഘടിപ്പിച്ചു വരുന്നു.

Photo Gallery

+
Content