ടെക്നോപാര്‍ക്കില്‍ പരിസ്ഥിതി ദിനമാചരിച്ചു

Trivandrum / June 5, 2026

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്കിലെ വിവിധ കാമ്പസുകളില്‍ വൃക്ഷത്തൈ നടീല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വിവിധ കമ്പനികളിലെ ഡെവലപ്പര്‍മാര്‍, കോ-ഡെവലപ്പര്‍മാര്‍, ഐടി യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.

ടെക്നോപാര്‍ക്ക് ഫേസ് III കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധികളുമായി സഹകരിച്ച് വൃക്ഷത്തൈ നടീല്‍ സംഘടിപ്പിച്ചു. പാരിസ്ഥിതിക സുസ്ഥിരതയും ഹരിത ഭാവിയും മുന്നില്‍ക്കണ്ട് കാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ കണിക്കൊന്ന (കാസിയ ഫിസ്റ്റുല) തൈകളാണ് നട്ടത്.

വേ.കോമിന്‍റെ ഇന്ത്യ ഡെവലപ്മെന്‍റ് സെന്‍റര്‍ വൈസ് പ്രസിഡന്‍റും മേധാവിയുമായ ബാലഗോപാല്‍, ആപ്പിള്‍എക്സസിന്‍റെ ജിഎം (എച്ച്ആര്‍ & ഓപ്പറേഷന്‍സ്) ലിജി ഷിബു, ഇന്‍ഫോസ്പിക്സ് കണ്‍സള്‍ട്ടിംഗ് സര്‍വീസസിന്‍റെ സഹസ്ഥാപകനും പാര്‍ട്നറുമായ ഷാഗിന്‍, ഡിക്യൂബ് എഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു മാധവന്‍, ട്രാവന്‍കൂര്‍ അനലിറ്റിക്സിലെ അസോസിയേറ്റ് മാനേജര്‍ മുകേഷ്, ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ചീഫ് പ്രോജക്ട് ഓഫീസര്‍ അല്‍ഫോന്‍സോ ഫ്രാന്‍സിസ് എന്നിവര്‍ തൈകള്‍ നട്ടു.

ടെക്നോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ഹൗസ് കീപ്പിംഗ്, ഗാര്‍ഡന്‍ മെയിന്‍റനന്‍സ് ടീമുകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

കൊല്ലം ടെക്നോപാര്‍ക്ക് ഫേസ് V- ല്‍ നടന്ന ചടങ്ങില്‍ സെസ്കൊല്ലം കസ്റ്റംസ് സൂപ്രണ്ട് ബീജ മുരളി, ഇന്‍ക്രെഡിബിള്‍ വിസിബിലിറ്റി സൊല്യൂഷന്‍സ്, വെബ്സോര്‍ബ്സ്, ടെക്നോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ഓപ്പറേഷന്‍സ് - മെയിന്‍റനന്‍സ് ടീം എന്നിവയുടെ പ്രതിനിധികള്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്കി. ഓറഞ്ച്, ചക്ക, ചെറി, നെല്ലിക്ക, മാങ്ങ, ഓറഞ്ച് ബെറി, മലബാര്‍ പുളി എന്നിവയുള്‍പ്പെടെ വിവിധതരം ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്.

Photo Gallery

+
Content
+
Content
+
Content