ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ
Kochi / May 23, 2026
കൊച്ചി: ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം സീസണിലെ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി തൃക്കാക്കര നഗരസഭ കൗൺസിലർമാരും കാൽപൈൻ മാസ്റ്റേഴ്സും തമ്മിൽ നടത്തിയ പ്രദർശന ഫുട്ബോൾ മത്സരം കൗതുകമായി. കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ നടന്നത്.
ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കാൽപൈൻ ഗ്രൂപ്പാണ് തൃക്കാക്കര നഗരസഭ കൗൺസിലർമാരുമായുള്ള പ്രദർശന ഫുട്ബോൾ മത്സരം എന്ന ആശയം മുന്നോട്ടുവച്ചത്. മത്സരത്തിൽ തൃക്കാക്കര നഗരസഭ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു.
മത്സരത്തിലെ മികച്ച കളിക്കാരനായി തൃക്കാക്കര കൗൺസിലർ ഷാജി വാഴക്കാലയെ തിരഞ്ഞെടുത്തു. ഇൻഫോപാർക്ക് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ റിലേഷൻസ്-ഓഫീസർ ശ്വേത പ്രമോദ് വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
Photo Gallery
+