മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കര്‍ഷകര്‍ക്ക് മെയ് മാസത്തില്‍ പാലിന് രണ്ട് രൂപ അധികവില നല്‍കും

Kochi / May 11, 2026

 

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ട് രൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ സി.എന്‍.വല്‍ത്സലന്‍പിള്ള അറിയിച്ചു. മെയ്യ് 11 മുല്‍ 31 വരെ വരെയാണ് അധിക പ്രോത്സാഹന വില പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.


 

Photo Gallery