പ്രതിധ്വനി ഗെയിംസ്-സീസണ്‍ 2: ഫിനാലെ ഏപ്രില്‍ 29 ന്

Trivandrum / April 27, 2026

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പ്രതിധ്വനി   ഗെയിംസ്-സീസണ്‍ 2 വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 29 ന് ടെക്നോപാര്‍ക്കില്‍ നടക്കും. ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ കൂട്ടായ്മയായ പ്രതിധ്വനി ആണ് മൂന്നു മാസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ കേരള ക്രിക്കറ്റ് താരം എന്‍.പി. ബേസില്‍ മുഖ്യാതിഥിയായിരിക്കും. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്യും. ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.

വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്, നീന്തല്‍, 8 ബോള്‍ പൂള്‍, ത്രോബോള്‍ എന്നിവയുള്‍പ്പെടെ 10 ഗെയിം ഇനങ്ങളിലായിട്ടാണ് മത്സരം നടന്നത്. 400-ലധികം ഐടി കമ്പനികളില്‍ നിന്നുള്ള 1000-ത്തിലധികം ജീവനക്കാര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

Photo Gallery