കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്‍റെ ക്യൂറേറ്ററെ മെയ് 8 ന് പ്രഖ്യാപിക്കും
Kochi / May 2, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്‍റെ ക്യൂറേറ്ററെ മെയ് 8 ന് പ്രഖ്യാപിക്കും. 61-ാമത് വെനിസ് ബിനാലെയുടെ ഭാഗമായി വെനീസില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്‍റ് ജിതീഷ് കല്ലാട്ട് ക്യൂറേറ്ററെ പ്രഖ്യാപിക്കുക. ഈ പരിപാടിയും പ്രഖ്യാപനവും ഇന്ത്യന്‍ സമയം വൈകുന്നേരം 6:30 മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും.