സൈബര്‍പാര്‍ക്കില്‍ വോട്ടര്‍ ബോധവത്കരണ പ്രതിജ്ഞയും ഫ്‌ളാഷ് മോബും
Kozhikode / April 5, 2026
കോഴിക്കോട്: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ ഫ്‌ളാഷ് മോബും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു. സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) ന്റെ നേതൃത്വത്തില്‍ സൈബര്‍ പാര്‍ക്കിലെയും ഐടി കമ്പനികളിലെയും ജീവനക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ വിവിധ ഐടി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്, വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് സൈബര്‍പാര്‍ക്ക് ജീവനക്കാരും ഐടി കമ്പനികളുടെ പ്രതിനിധികളും ചേര്‍ന്ന് വോട്ടര്‍ പ്രതിജ്ഞ ചൊല്ലി. അതിനുശേഷം ഫ്‌ളാഷ് മോബ് അവതരണം നടന്നു.
Photo Gallery
+