ടെക്നോപാര്‍ക്കില്‍ വോട്ടവകാശ ബോധവല്‍ക്കരണ കാമ്പയിന്‍

Trivandrum / March 31, 2026

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ടെക്കികളുടെയും ഉദ്യോഗസ്ഥരുടേയും സമഗ്ര പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവും ടെക്നോപാര്‍ക്കും സംയുക്തമായി ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'യുവര്‍ വോട്ട് മാറ്റേഴ്സ്' എന്ന പേരില്‍ ടെക്നോപാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചത്.

 വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിനില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ്, അസിസ്റ്റന്‍റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍.സി ഐഎഎസ്, ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണ്‍, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍ & ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡിഎസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, എസ്വിഇഇപി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

എസ്വിഇഇപി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) അസിസ്റ്റന്‍റ് നോഡല്‍ ഓഫീസര്‍ ഷീജ വി .വി ടെക്കികള്‍ക്കും ജീവനക്കാര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്വിഇഇപി ടീം അംഗം ബിനുകുമാര്‍ എ .എല്‍ നന്ദി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയ പ്രമേയമാക്കി പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട അംഗങ്ങളും ടെക്കികളും അവതരിപ്പിച്ച ഫ്ളാഷ് മോബും സ്കിറ്റും പരിപാടിയെ ആകര്‍ഷകമാക്കി.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ എസ്വിഇഇപി യുടെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവജനങ്ങളെയും പുതിയ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വോട്ടിംഗിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

Photo Gallery

+
Content