വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജില്ലാകളക്ടറും അസി. കളക്ടറും; ഇൻഫോപാര്‍ക്കില്‍ ഫ്ളാഷ് മോബ്

Kochi / April 1, 2026

കൊച്ചി: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇൻഫോപാര്‍ക്ക് ഫേസ് ഒന്ന് കാമ്പസില്‍ ഫ്ളാഷ് മോബും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ഇൻഫോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസുമായി ചേര്‍ന്നായിരുന്നു പരിപാടി.

ജില്ലാകളക്ടര്‍ ജി പ്രിയങ്ക ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടറും അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ തുടങ്ങിയവരും ഐടി ജീവനക്കാരുമായി സംവദിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയും അവകാശവുമാണ് വോട്ടെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി.

ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് എജിഎം- അഡ്മിനിസ്ട്രേഷൻ സജിത്ത് എൻ.ജി തുടങ്ങിയവർ പങ്കെടുത്തു.

 

Photo Gallery

+
Content
+
Content
+
Content
+
Content