ആരോഗ്യത്തിലൂടെ സ്ത്രീ ശാക്തീകരണം: കോഴിക്കോട് സൈബർ പാർക്കിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു

Kozhikode / March 18, 2026

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി 'ആരോഗ്യത്തിലൂടെ സ്ത്രീ ശാക്തീകരണം' എന്ന പ്രമേയം അടിസ്ഥാനമാക്കി കോഴിക്കോട് ഗവ. സൈബർ  പാർക്കും ഗൈനോ ജിം, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി(കാഫിറ്റ്) എന്നിവര്‍ സംയുക്തമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സൈബർ പാർക്കിലെ വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഈ പരിപാടിയിൽ ആരോഗ്യ-കായിക ക്ഷമതയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടന്നു.

അത്യാധുനിക സാങ്കേതിക വിദ്യയായ 'ഇൻബോഡി'  ഉപയോഗിച്ചുള്ള ബോഡി കോമ്പോസിഷൻ അനാലിസിസ്, വിദഗ്ധർ നയിച്ച ന്യൂട്രിഷൻ കൺസൾട്ടേഷൻ, ഫിറ്റ്‌നസ് കൺസൾട്ടേഷൻ എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം ബോധവൽക്കരണ പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് സംഘാടകർ അറിയിച്ചു.

കോഴിക്കോട് പുതുതായി പ്രവർത്തനം ആരംഭിച്ച വനിതാ ജിം ആയ 'ഗൈനോ ജിമ്മി'ന്റെ ടീം അംഗങ്ങളാണ് ആരോഗ്യ പരിശോധനകൾക്കും കൺസൾട്ടേഷനുകൾക്കും നേതൃത്വം നൽകിയത്. സൈബർ പാർക്കിലെ വിവിധ കമ്പനികളിൽ നിന്നായി നിരവധി വനിതാ ജീവനക്കാർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Photo Gallery

+
Content
+
Content