മൊയ്തുപാലം പുതുക്കി വിനോദസഞ്ചാര കേന്ദ്രമാക്കും: മന്ത്രി റിയാസ്

മൊയ്തുപാലം പുതുക്കി വിനോദസഞ്ചാര കേന്ദ്രമാക്കും: മന്ത്രി റിയാസ്
Trivandrum / September 29, 2022

തിരുവനന്തപുരം: ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ചരിത്രപ്രാധാന്യമുള്ള മൊയ്തുപാലം അറ്റകുറ്റപ്പണി തീര്‍ത്ത് വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1931ല്‍ ബ്രിട്ടീഷുകാര്‍ പണിതതാണ് ഈ പാലം. തലശ്ശേരിയേയും കണ്ണൂരിനേയും ബന്ധിപ്പിച്ച് ദേശീയപാതയില്‍ പുതിയ പാലം വന്നതോടെ മൊയ്തുപാലം ഉപേക്ഷിക്കപ്പെട്ട സ്ഥിതിയായി. ഉരുക്കുകൊണ്ട് നിര്‍മ്മിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം തീരെ കുറവാണ്. ഈ സാഹചര്യത്തില്‍ പാലം അറ്റകുറ്റപ്പണി ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാക്കി മാറ്റുന്നത് ധര്‍മടം - മുഴുപ്പിലങ്ങാട് ബീച്ചുകളുമായും, തലശ്ശേരിയിലേയും കണ്ണൂരിലേയും പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തിയുള്ള ടൂറിസം സര്‍ക്യൂട്ടിന് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
 

Photo Gallery