മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

Kochi / March 5, 2026

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) സംഘടിപ്പിക്കുന്ന മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം.

'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. കഴിഞ്ഞ മാസം ആരംഭിച്ച മത്സരത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50000, 25000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മികച്ച റീലുകള്‍ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിക്കും.

ഒരു മിനിറ്റില്‍ കവിയാതെയുള്ള റീലുകള്‍ ഈ മാസം 15 നു മുമ്പായി trcmpu.ads@gmail.com   എന്ന  ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ ചേര്‍ത്ത് അയക്കണം.

വീഡിയോ സമര്‍പ്പിക്കുന്നതോടെ ടിആര്‍സിഎംപിയുവിന് മാത്രം പ്രചാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നതായി കണക്കാക്കും. മില്‍മ ചലഞ്ചിലേക്ക് അയക്കുന്ന വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. മത്സരാര്‍ഥികളുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ഐഡി ടാഗ് ചെയ്യുന്നതായിരിക്കും.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.milmatrcmpu.com

Photo Gallery