ഒറ്റപ്പെടൽ ഒഴിവാക്കാൻ മൂന്നാമിടം - എ ബി സി ആർട്ട് റൂമിൽ ബിൽഡിങ് തേഡ് സ്പേസ് ശില്പശാല
Kochi / March 16, 2026
കൊച്ചി : ഒറ്റപ്പെട്ട ഇടങ്ങൾ രൂപപ്പെടുന്ന സമൂഹത്തിൽ പൊതുവായ ഇടങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബാസ്റ്റിൻ ബംഗ്ലാവിലെ എബിസി ആർട്ട് റൂമിൽ "ബിൽഡിംഗ് തേർഡ് സ്പേസസ്" എന്ന ശില്പശാല സംഘടിപ്പിച്ചു.
സമൂഹത്തിൽ പൊതുഇടങ്ങൾ കുറയുന്നത് മനുഷ്യർ തമ്മിലുള്ള അകൽച്ച വർദ്ധിപ്പിക്കുന്നുവെന്ന് ചർച്ച സംഘടിപ്പിച്ച ജിയോ പി. ജോർജ്ജും ജോൺ സാജനും പറഞ്ഞു. ഈ സാഹചര്യം മാനസികവും സാമൂഹികവുമായ പ്രയാസങ്ങൾക്ക് കാരണമാകുന്നതിനാൽ ഒത്തുചേരൽ ഇടങ്ങൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.
കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടത്തിയ ഈ പരിപാടി "മൂന്നാം ഇടങ്ങൾ" എങ്ങനെ വികസിപ്പിക്കാം എന്നാണ് ചർച്ച ചെയ്തത്. മനുഷ്യർ തമ്മിലുള്ള ബന്ധം പോലെ തന്നെ അവർ കണ്ടുമുട്ടുന്ന സ്ഥലങ്ങളും പ്രധാനമാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
അഭിഭാഷകർ, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങി വിവിധ മേഖലയിൽ പെട്ടവരാണ് ശില്പശാലയിൽ പങ്കെടുത്തത്.
Photo Gallery