കൊച്ചി ബിനാലെ സന്ദർശിച്ച് വരാപ്പുഴ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ
Kochi / February 25, 2026
കൊച്ചി: വരാപ്പുഴ ജി.യു.പി.എസ് ചിറക്കകത്തിലെ 102 വിദ്യാർത്ഥികളും അധ്യാപകരും കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു. നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് ബിനാലെ കാണാൻ എത്തിയത്.
സമകാലിക കലാരീതികളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകാനും സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
സ്റ്റുഡന്റ്സ് ബിനാലെയിലെ ആറോളം പ്രധാന പ്രദർശന സ്ഥലങ്ങൾ സന്ദർശിച്ച വിദ്യാർത്ഥികൾ ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ അനിമേഷൻ ചലച്ചിത്ര പ്രദർശനം കണ്ടു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ തോമസ് വർഗീസ്, ബിനാലെയുടെ ക്യൂറേറ്റർ നിഖിൽ ചോപ്ര എന്നിവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സമകാലിക കലയുമായി അടുത്തിടപഴകാനും സാംസ്കാരിക വേദികളുമായുള്ള ബന്ധം ചെറുപ്പത്തിലേ വളർത്താനും ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന പരിശ്രമമാണ് ഈ ഉദ്യമം.
Photo Gallery