'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
Trivandrum / February 6, 2026

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന 'മില്‍മ റീല്‍ ചലഞ്ചു' മായി മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍. മത്സരത്തിന്‍റെ ഭാഗമായി 'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകര്‍ഷകവുമായ പുതിയ റീലുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50000, 25000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മികച്ച റീലുകള്‍ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിക്കും.

ഒരു മിനിറ്റില്‍ കവിയാതെയുള്ള റീലുകള്‍ 2016 ഫെബ്രുവരി 15 നു മുമ്പായി trcmpu.ads@gmail  എന്ന മെയില്‍ ഐഡി യിലേക്ക് അയക്കണം.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.milmatrcmpu.com

 

Photo Gallery