ബിനാലെ ത്രിദിന സാഹിത്യ സമ്മേളനം സമാപിച്ചു

Kochi / February 7, 2026

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ‘ചെറുകഥകൾ, നീണ്ട നിഴലുകൾ: സമകാലിക മലയാള ശബ്ദങ്ങൾ’ എന്ന മൂന്ന് ദിവസത്തെ സാഹിത്യ സമ്മേളനത്തിന് സമാപനമായി.  ‘ഓർമ്മ, പരിഭാഷ, വിനിമയം’ എന്ന വിഷയത്തിലാണ് സമാധന ദിനത്തിലെ പാനൽ ചർച്ച നടന്നത്. ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിൽ നടന്ന ചർച്ചയിൽ സി. എസ്. ചന്ദ്രിക, എൻ. എസ്. മാധവൻ, ഇ. സന്തോഷ് കുമാർ തുടങ്ങിയ എഴുത്തുകാർ പങ്കെടുത്തു.  ഷാഹിന കെ. റഫീഖ് മോഡറേറ്റർ ആയി.

പഴയ കാലത്ത് ആർത്തവവുമായി ബന്ധപ്പെട്ട വേർതിരിവിനെക്കുറിച്ചുള്ള സാമൂഹിക സന്ദേശങ്ങൾ വിദ്യാലയങ്ങളിലും മുതിർന്നവർക്കിടയിലും വളരെ ശക്തമായി നിലനിന്നിരുന്നുവെന്ന് എൻ എസ് മാധവൻ പറഞ്ഞു. ഭാഷ സ്വാഭാവികമായും ഭൂതകാലത്തെ അതിജീവിക്കുമെന്നും ഒരുകാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന പല വാക്കുകളും ഇന്ന് നമ്മുടെ സംസാരഭാഷയുടെ ഭാഗമല്ലെന്നും എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവർത്തക ഷാഹിന കെ. റഫീഖും എഴുത്തുകാരി സി. എസ്. ചന്ദ്രികയും കേരളത്തിലെ സ്ത്രീകൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും ചരിത്രപരമായ പോരാട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.

മൂന്ന് ദിവസത്തെ പരിപാടിയിൽ 20 ഓളം സാഹിത്യ പ്രവർത്തകർ പങ്കെടുത്തു.

 

Photo Gallery

+
Content