ജര്‍മ്മനിയില്‍ പഠനവും ജോലിയും; ശില്‍പ്പശാല 12 ന്

Trivandrum / February 8, 2026

തിരുവനന്തപുരം: ജര്‍മ്മനിയില്‍ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഫിന്‍ടിബ ജിഎംബിഎച്ചുമായി സഹകരിച്ച് ഫെബ്രുവരി 12 ന് വൈകുന്നേരം 4 ന് ജവഹര്‍ നഗര്‍ ഗൊയ്ഥെ-സെന്‍ട്രത്തിലാണ് പരിപാടി.

'ജര്‍മ്മനിയില്‍ എങ്ങനെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യാം' എന്ന വിഷയത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഇത് ജര്‍മ്മനിയില്‍ താമസിക്കുന്നതിനെയും പഠിക്കുന്നതിനെയും ജോലി ചെയ്യുന്നതിനെയും കുറിച്ചുള്ള വ്യക്തവും വിശ്വസനീയവുമായ ധാരണ നല്‍കും. വിസ പ്രക്രിയ, തൊഴിലവസരങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള പ്രധാന നിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ ഉള്‍ക്കാഴ്ചയും ഇതിലൂടെ ലഭിക്കും.

രജിസ്ട്രേഷന്: https://pages.fintiba.com/meetup_trivandrum

ക്യൂ ആര്‍ കോഡ് :

 

image.png

Photo Gallery