കോഴിക്കോട് സിഡബ്ല്യൂആർഡിഎം സന്ദർശിക്കാൻ അവസരം

Kozhikode / February 2, 2026

 

കോഴിക്കോട്:  ജലവും അനുബന്ധ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും, സംരംഭകർക്കും ഗവേഷകർക്കും സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യൂആർഡിഎം) സന്ദര്‍ശിക്കാന്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ അവസരം ഒരുക്കുന്നു.

ഫെബ്രുവരി ആറ് രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെയായിരിക്കും സന്ദർശനം. സിഡബ്ല്യൂആർഡിഎമ്മില്‍ സ്റ്റാർട്ടപ്പ് ഇൻക്യൂബേഷനുള്ള സാധ്യതകൾ മനസിലാക്കുന്നതിനും, ശാസ്ത്രജ്ഞരുമായി സംവദിക്കുന്നതിനും ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിക്കുന്നതിനും അവസരമുണ്ടാകും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായി സന്ദര്‍ശനം നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 3 ആണ്. സന്ദർശന ഫീസ് 250 രൂപ. https://ksum.in/cwrdm എന്ന രജിസ്‌ട്രേഷൻ ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8301919348 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Photo Gallery