ടെക്നോപാര്‍ക്ക് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Trivandrum / January 27, 2026
തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ അഞ്ച് കാമ്പസുകളിലായി 77-ാമത് റിപ്പബ്ലിക് ദിനം പതാക ഉയര്‍ത്തി ആഘോഷിച്ചു.
പാര്‍ക്ക് സെന്‍ററില്‍ (ഫേസ്-1) ടെക്നോപാര്‍ക്ക് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മാധവന്‍ പ്രവീണ്‍ ദേശീയപതാക ഉയര്‍ത്തി.
ഫേസ് 3-ല്‍ ടെക്നോപാര്‍ക്ക് ഫിനാന്‍സ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് അജിത് രവീന്ദ്രന്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കി. ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ ഫേസ്-4 ല്‍ പതാക ഉയര്‍ത്തി. ടെക്നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ വിപിന്‍ കുമാര്‍ എസ് കൊല്ലം ടെക്നോപാര്‍ക്കില്‍ (ഫേസ്-5) പതാക ഉയര്‍ത്തി.
ടെക്നോപാര്‍ക്ക് ജീവനക്കാരും എസ്ഐഎസ്എഫ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.