“വി ആർ ഇൻ എ സൂപ്പ്”: അവ്നിത് സിംഗ് നയിക്കുന്ന പങ്കാളിത്ത കലാപ്രവർത്തനം
Kochi / January 27, 2026
കൊച്ചി: കലാകാരി അവ്നിത് സിംഗ് നയിക്കുന്ന “വി ആർ ഇൻ എ സൂപ്പ്” ഫോർട്ട് കൊച്ചിയിലെ ബാസ്റ്റ്യൻ ബംഗ്ലാവിലുള്ള എബിസി ആർട്ട് റൂമിൽ, കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ആരംഭിച്ചു.
2026 ജനുവരി 27, 28 തീയതികളിൽ നാടക്കുന്ന ഈ പരിപാടി പങ്കാളിത്ത കലാപ്രവർത്തനം, വിളമ്പൽ, ഒരുമിച്ച് ഭക്ഷണം കഴിക്കൽ എന്നീ പ്രവൃത്തികളിലൂടെ ആളുകളെ കൂടിച്ചേരാൻ ക്ഷണിക്കുന്നു.
പങ്കെടുക്കുന്നവർ ലളിതമായൊരു മണ്ണ് പാത്രം കൈകൊണ്ട് നിർമ്മിക്കുകയും, ഒരു പച്ചക്കറി കൂട്ടായ സൂപ്പ് പാത്രത്തിലേക്ക് സംഭാവനയായി കൊണ്ടുവരികയും ചെയ്യും. ഭക്ഷണം, ഓർമ്മ, അധ്വാനം, കൂട്ടായ്മ എന്നിവയെ സംയോജിപ്പിച്ച്, ഓരോ വ്യക്തിയുടെയും സാന്നിധ്യം രൂപപ്പെടുത്തുന്ന ഒരു സാമൂഹിക കൂട്ടായ്മ ആണിത്.
Photo Gallery
+